Top News
Two New Bars Get Licences at Nedumbassery Airport Amid Controversy

മന്ത്രിയെ അറിയിക്കാതെ പുതിയ ബാർ ലൈസൻസുകൾ

സംസ്ഥാനത്ത് ബാറുകളുടെ ലൈസൻസ് പുതുക്കുക മാത്രമല്ല, പുതിയ ബാർ ലൈസൻസുകളും അനുവദിച്ചതായി റിപ്പോർട്ട്.

നെടുമ്പാശേരി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ ലോഞ്ചിൽ രണ്ട് ബാറുകൾക്കാണ് സർക്കാർ പുതിയ ലൈസൻസ് അനുവദിച്ചത്. ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡിനാണ് ലൈസൻസുകൾ ലഭിച്ചത്.

മദ്യനയം പ്രഖ്യാപിക്കുന്നതുവരെ പുതിയ ലൈസൻസുകൾ അനുവദിക്കില്ലെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ നേരത്തെയുള്ള നിലപാട്.

എന്നാൽ 2026 ജൂൺ 22-ന് എക്സൈസ് കമ്മീഷണർ സാംബശിവ റാവു ഇതുസംബന്ധിച്ച ഉത്തരവിറക്കിയതായാണ് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നത്. ഒരു മിനിറ്റ് ഇടവേളയിൽ രണ്ട് FL-7 ലൈസൻസുകളാണ് അനുവദിച്ചത്.

ലൈസൻസ് അനുവദിച്ച വിവരം നാല് മാസം കഴിഞ്ഞിട്ടും മന്ത്രിയെ അറിയിച്ചിരുന്നില്ല. പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നതോടെ സംഭവം രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കുകയാണ്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു