Top News
woman allegedly attacked at home; two youths arrested

വീട്ടിൽ കയറി യുവതിക്ക് നേരെ അതിക്രമം: രണ്ട് യുവാക്കൾ അറസ്റ്റിൽ

കൊല്ലം കുന്നിക്കോട് യുവതിയെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

വിളക്കുടി വില്ലേജിലെ കൂരാങ്കോട് തുണ്ട് വിള വീട്ടിൽ മുരളിയുടെ മകൻ ജയേഷ് (30), കുന്നിക്കോട് കിണറ്റിൻകര റേഷൻകട ജംഗ്ഷന് സമീപം ജിജി ഭവനിൽ വർഗീസിന്റെ മകൻ ജോയി വർഗീസ് (30) എന്നിവരാണ് അറസ്റ്റിലായത്.

2026 ഒക്ടോബർ 28ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ഒന്നര വയസ്സുള്ള കുഞ്ഞിനൊപ്പം യുവതി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

വീട്ടുകാരെ നേരത്തെ പരിചയമുള്ള പ്രതികൾ യുവതി വീട്ടിൽ തനിച്ചാണെന്ന് ഉറപ്പാക്കിയശേഷം അവിടെയെത്തി മുൻവശത്തെ വാതിലിൽ മുട്ടി.

യുവതി വാതിൽ തുറക്കാതിരുന്നതോടെ പ്രതികൾ വീണ്ടും മുട്ടി. യുവതി വാതിൽ തുറന്നപ്പോൾ ഇരുവരും അടുക്കള ഭാഗത്തേക്ക് മാറിനിന്നു.

വാതിലിൽ മുട്ടിയവരെ തിരഞ്ഞ് യുവതി അടുക്കള ഭാഗത്തേക്ക് പോയെങ്കിലും ആരെയും കണ്ടില്ല. തുടർന്ന് യുവതി വീടിനുള്ളിലേക്ക് മടങ്ങി.

യുവതി അകത്തേക്ക് മടങ്ങിയെന്ന് ഉറപ്പാക്കിയ പ്രതികൾ അടുക്കള വാതിൽ വഴി വീടിനുള്ളിൽ കടന്നെന്നാണ് പരാതി.

തുടർന്ന് യുവതിയെ പിടിച്ചുവലിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. യുവതിയുടെ നൈറ്റി വലിച്ചുകീറി മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ഉപദ്രവിക്കാനും ശ്രമിച്ചു.

പ്രതികളെ തള്ളിമാറ്റി രക്ഷപ്പെട്ട യുവതി ഒന്നര വയസ്സുള്ള കുഞ്ഞിനെയുമെടുത്ത് നിലവിളിച്ചുകൊണ്ട് അടുത്ത വീട്ടിലേക്ക് ഓടി. അവിടെ അഭയം തേടിയശേഷം ഭർത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. ഇവർ എത്തുമ്പോഴേക്കും പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.

തുടർന്ന് യുവതി ഭർത്താവിനൊപ്പം കുന്നിക്കോട് പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗശ്രമത്തിന് പോലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിലായിരുന്ന പ്രതികളെ പുലർച്ചെ അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു