കുന്നിക്കോട്: കുന്നിക്കോട് ലയൺസ് ക്ലബ്ബിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു. ചെങ്ങമനാട് ബി.ആർ.എം സെൻട്രൽ സ്കൂൾ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സ്ഥാനാരോഹണം.
ലയൺസ് ഇന്റർനാഷണൽ മുൻ ഡിസ്ട്രിക്ട് ഗവർണർ പി.എം.ജെ.എഫ് ലയൺ അബ്ദുൾ വഹാബ് ചടങ്ങിൽ ഇൻസ്റ്റാളിംഗ് ഓഫീസറായി പങ്കെടുത്തു.
അദ്ദേഹം പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ലയൺ സുനിൽ പണിക്കർ ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി അധികാരമേറ്റു. ലയൺ ബിന്ദു സുനിൽ പണിക്കർ സെക്രട്ടറിയായും, ലയൺ ദീപേഷ് കുമാർ അഡ്മിനിസ്ട്രേറ്ററായും ചുമതലയേറ്റു.
ലയൺ കൃഷ്ണകുമാർ പി.ആർ ആണ് ട്രഷറർ.
സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്ക് ആശ്വാസം നൽകുന്ന പദ്ധതികളാണ് ലക്ഷ്യമെന്ന് പുതിയ നേതൃത്വം വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ ക്ലബ്ബ് ഈ വർഷം കൂടുതൽ ഇടപെടലുകൾ നടത്തും.
ലയൺസ് ഇന്റർനാഷണലിന്റെ മാനവിക സേവനദർശനം ഉയർത്തിപ്പിടിച്ചായിരിക്കും പ്രവർത്തനം. ചടങ്ങിൽ ക്ലബ്ബ് അംഗങ്ങളും, കുടുംബാംഗങ്ങളും, സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു. നാടിന്റെ വികസനത്തിന് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായകരമാകുമെന്ന് സദസ്സ് വിലയിരുത്തി.


