Top News
punalur hospital under scrutiny

പുനലൂർ താലൂക്ക് ആശുപത്രിയിൽ നവജാത ശിശുമരണം; അടിയന്തര നടപടി ആവശ്യപ്പെട്ട് മഹിള മോർച്ച

പുനലൂർ താലൂക്ക് ആശുപത്രിയിൽ നവജാത ശിശുക്കൾ തുടർച്ചയായി മരിക്കുന്ന സംഭവം ആശങ്കാ ജനകമാണെന്നും സംഭവം ആവർത്തിക്കാതിരിക്കാൻ അടിയന്തിര നടപടി എടുക്കണമെന്നും മഹിള മോർച്ച ഈസ്റ്റ്‌ ജില്ല കമ്മിറ്റി ആവശ്യപെട്ടു..

മരണങ്ങൾ ആവർത്തിച്ചിട്ടും ആരോഗ്യവകുപ്പ് പുലർത്തുന്ന നിസംഗതക്കെതിരെ സമരപരിപാടികൾക്ക് രൂപം നൽകുവാനും യോഗം തീരുമാനിച്ചു. ബിജെപി ജില്ല പ്രസിഡന്റ്‌ രാജി പ്രസാദ് അദ്യക്ഷത വഹിച്ചു.

മഹിള മോർച്ച ജില്ലപ്രസിഡന്റ് രേഖ അജേന്ദ്രൻ അദ്യക്ഷത വഹിച്ചു.

നെടുവത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിദ്യ,ബിജെപി ജില്ല ജനറൽ സെക്രട്ടറി ആലുംചേരി ജയചന്ദ്രൻ,മഹിള മോർച്ച നേതാക്കൾ ആയ പ്രിയങ്ക,ശ്രീന ഉദയൻ രമ്യ എന്നിവർ സംസാരിച്ചു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു