Top News
കോഴിക്കോട്ട് പിടിച്ചെടുത്ത കഞ്ചാവ് മിഠായികൾ.

16 കിലോ കഞ്ചാവ് മിഠായി പിടികൂടി; ബിഹാർ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: നഗരത്തിൽ സ്കൂൾ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് എത്തിച്ച വൻ ലഹരിശേഖരം എക്സൈസ് പിടികൂടി. കൊളത്തറ കണ്ണാട്ടിക്കുളം റോഡിലെ കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ 16.220 കിലോ കഞ്ചാവ് മിഠായികളാണ് കണ്ടെത്തിയത്.

സംഭവത്തിൽ ബിഹാർ മധുബനി സ്വദേശി അസ്‌ലം അൻസാരിയെ (35) എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 9.55-നായിരുന്നു പരിശോധന നടന്നത്.

കടമുറിയോട് ചേർന്നുള്ള രഹസ്യമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മിഠായികൾ സൂക്ഷിച്ചിരുന്നത്. 3,140 മിഠായികളാണ് സംഘം പിടിച്ചെടുത്തത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് ലഹരി കലർന്ന മിഠായികൾ സംസ്ഥാനത്തേക്ക് എത്തുന്നത്.

ട്രെയിൻ, ചരക്കുലോറികൾ എന്നിവ വഴിയാണ് ലഹരി മിഠായികൾ എത്തിക്കുന്നത്. വർണ കടലാസുകളിൽ പൊതിഞ്ഞ മിഠായികൾ കുട്ടികൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയില്ല.

സ്കൂളുകൾക്ക് സമീപമുള്ള കടകളിലൂടെ ഇവ വിൽക്കുന്നതായി മുൻപും വിവരങ്ങൾ ലഭിച്ചിരുന്നു.

ഇതരസംസ്ഥാന തൊഴിലാളികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് വിൽപ്പന നടക്കുന്നത്. ഈ സംഘത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് അധികൃതർ അറിയിച്ചു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു