Top News
Kasaragod Kasaba harbour Mathi Chakara sardine fish catch

കാസർകോട് കസബ ഹാർബറിൽ മത്തിച്ചാകര; വള്ളം നിറയെ മീനുമായി മത്സ്യതൊഴിലാളികൾ

കാസർകോട് കസബ ഹാർബറിൽ നിന്ന് കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് സമൃദ്ധമായി മത്തി ലഭിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ കടലിൽ നിന്ന് തിരികെയെത്തിയ വള്ളങ്ങളിൽ നിറയെ മീനായിരുന്നു.

കസബ ഹാർബറിലെത്തിയ വള്ളങ്ങളിൽ മത്തിച്ചാകര ദൃശ്യമായത് വലിയ ആവേശത്തിന് കാരണമായിട്ടുണ്ട്. വിപണിയിൽ നല്ല പ്രതികരണം ലഭിച്ചതോടെ മത്സ്യത്തൊഴിലാളികളും വൻ സന്തോഷത്തിലാണ്.

അതേസമയം കേരള തീരത്തെ വിഭവങ്ങൾ ചോർത്തുന്ന വിദേശ ബോട്ടുകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. കർണാടകയിൽ നിന്നുള്ള ബോട്ടുകൾ അതിർത്തി ലംഘിച്ച് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തുന്നുണ്ട്.

ഇത്തരം ബോട്ടുകൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് ധീവരസഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കേരള മറൈൻ ഫിഷറീസ് റഗുലേഷൻ നിയമത്തിൽ അടിയന്തര ഭേദഗതി വരുത്തേണ്ടതുണ്ട്. നിയമവിരുദ്ധമായി എത്തുന്ന ബോട്ടുകൾക്ക് നിലവിൽ ചെറിയ പിഴ ചുമത്തി വിട്ടയയ്ക്കുകയാണ് ചെയ്യുന്നത്.

എന്നാൽ ഈ രീതി ഇനി തുടർന്നുപോകാൻ കഴിയില്ലെന്ന് തൊഴിലാളി നേതാക്കൾ വ്യക്തമാക്കി.

അനധികൃതമായി എത്തുന്ന ബോട്ടുകൾ പിടിച്ചെടുത്ത് പൂർണമായും നശിപ്പിക്കാൻ നിയമപരമായ മാനദണ്ഡങ്ങൾ വേണം. ഈ ആവശ്യങ്ങൾ അടങ്ങിയ പുതിയ ഭേദഗതി സർക്കാർ ഉടൻ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.

ധീവരസഭ ജില്ലാ കമ്മിറ്റി യോഗം യു.എസ്. ബാലൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സുരേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി കെ. രവീന്ദ്രൻ, ജില്ലാ ട്രഷറർ എസ്. സോമൻ എന്നിവർ സംസാരിച്ചു. കെ. സാമിക്കുട്ടി തൈക്കടപ്പുറം, കെ. സുനിൽ, ബാലദാസൻ എന്നിവരും സംസാരിച്ചു. പി.വി. മുരളീധരൻ മുട്ടത്ത്, മുട്ടത്ത് ദാമോദരൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു