Top News
Sree Padmanabhaswamy Temple postal pictorial cancellation cover launch event

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാല്‍ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക കവറും പുറത്തിറക്കുന്നു

തലസ്ഥാന നഗരിയുടെ പ്രൗഢിയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാല്‍ വകുപ്പ് ആദരവൊരുക്കുന്നു. ക്ഷേത്രത്തിന്റെ സാംസ്കാരിക പാരമ്പര്യം മാനിച്ച് സ്ഥിരം ചിത്രമുദ്രയും പ്രത്യേക കവറുമാണ് പുറത്തിറക്കുന്നത്.

ഓഗസ്റ്റ് 10 തിങ്കളാഴ്ച ഫോര്‍ട്ട് പോസ്റ്റ് ഓഫിസില്‍ പ്രത്യേക ചടങ്ങ് നടക്കും. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ചടങ്ങില്‍ ചിത്രമുദ്ര ഔദ്യോഗികമായി പ്രകാശനം ചെയ്യും. ഇതോടെ തപാല്‍ വകുപ്പിന്റെ ഈ അംഗീകാരം നേടുന്ന കേരളത്തിലെ നാലാമത്തെ ക്ഷേത്രമായി ഇത് മാറും.

ശബരിമല, ഗുരുവായൂർ, മധൂര്‍ സിദ്ധിവിനായക ക്ഷേത്രങ്ങൾക്കാണ് ഈ അപൂർവ്വ ബഹുമതി മുമ്പ് ലഭിച്ചിട്ടുള്ളത്. ചരിത്രപ്രധാനമായ കേന്ദ്രങ്ങള്‍ക്കായി കേരളത്തില്‍ അനുവദിക്കുന്ന 43-ാമത്തെ സ്ഥിരം ചിത്രമുദ്രയാണിത്. സാധാരണ സ്മാരക സ്റ്റാമ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇതിന് പ്രത്യേകതകളുണ്ട്.

നിര്‍ദ്ദിഷ്ട പോസ്റ്റ് ഓഫിസുകളില്‍ കാലപരിധിയില്ലാതെ സ്ഥിരം ചിത്രമുദ്ര ഉപയോഗിക്കാന്‍ സാധിക്കും. ഓഗസ്റ്റ് 10 മുതല്‍ ഫോര്‍ട്ട് പോസ്റ്റ് ഓഫിസില്‍ നിന്നുള്ള കത്തുകളില്‍ ഇത് പതിക്കും. പാഴ്‌സലുകളിലും ഈ ചിത്രമുദ്ര തുടര്‍നാടുകളില്‍ പതിച്ചുനൽകും.

ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരമാണ് ചിത്രമുദ്രയില്‍ പ്രധാനമായും കൊത്തിവെച്ചിരിക്കുന്നത്. അനന്തശയന ഭാവത്തിലുള്ള പത്മനാഭസ്വാമിയുടെ രൂപവും ഇതില്‍ മനോഹരമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്ര ഗോപുരത്തിന് മുന്നിലായി ഭഗവാന്റെ ചിത്രം സ്വര്‍ണ ഫോയിലില്‍ പതിപ്പിച്ചിരിക്കുന്നു.

ഇതുപയോഗിച്ച് പ്രത്യേക പ്രീമിയം കവറാണ് തപാല്‍ വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഈ പ്രീമിയം കവറിന് നൂറു മുതല്‍ ഇരുന്നൂറു രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ ആകകെ രണ്ടായിരം കവറുകളാണ് വില്‍പ്പനയ്ക്കെത്തിക്കുന്നത്.

ക്ഷേത്രം അധികൃതരുടെ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് തപാല്‍ വകുപ്പ് ഈ തീരുമാനം എടുത്തത്. ദ്രവീഡിയന്‍ വാസ്തുകലയുടെ ഉത്തമോദാഹരണമാണ് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം.

കേീയരെയും വിദേശ സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് ഈ വിശുദ്ധ സ്ഥലം.

2011-ല്‍ ക്ഷേത്രത്തിലെ നിധിശേഖരം പുറത്തുവന്നതോടെ രാജ്യാന്തര ശ്രദ്ധയിലേക്ക് വീണ്ടും എത്തിയിരുന്നു.

ക്ഷേത്രത്തിന്റെ സാംസ്കാരിക പാരമ്പര്യവും വാസ്തുവിദ്യാ മഹിമയും ലോകമെമ്പാടുമുള്ള തപാല്‍ പ്രേമികളിലേക്ക് ഇത് എത്തിക്കും.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു