Top News
ഇന്ത്യയുടെ ആർത്തവ മനുഷ്യൻ അരുണചലം മുരുകാനന്ദം 75,000 രൂപയുടെ ലോ-കോസ്റ്റ് പാഡ് മെഷീൻ ഉപയോഗിച്ച് നാപ്കിൻ നിർമ്മിക്കുന്നു

Malayalam latest news-ഇന്ത്യയുടെ ആർത്തവ മനുഷ്യൻ അഥവാ പാഡ് മാൻ ?

ആർത്തവ സമയത്ത് സഹധർമ്മിണിക്ക് വേണ്ടി സാനിറ്ററി നാപ്കിൻ വാങ്ങിയപ്പോഴാണ് തമിഴ്നാട്ട് കാരൻ കോയമ്പത്തൂർ സ്വദേശി (Arunachalam Muruganantham) അരുണചലം മുരുകാനന്ദത്തിന് അതിന്റെ കൊള്ള വില മനസിലായത് . 10പൈസ വിലയുള്ള പഞ്ഞികൊണ്ട് നിർമ്മിച്ച ഒരു പാഡ് 4രൂപയ്ക്കാണ് കമ്പനികൾ അന്ന് വിറ്റിരുന്നത് .അക്കാലത്ത് നാട്ടിൻപുറങ്ങളിൽ മിക്ക സ്ത്രീകളും പിരിയേഡ് സമയത്ത് പഴന്തുണികളും പഴയ പേപ്പറുകളുമാണ് ഉപയോഗിച്ചിരുന്നത്. ഇക്കണക്കിനു പോയാൽ സ്ത്രീകൾക്ക് ഇതിൽ നിന്നും മോചനം നേടാനാകില്ലെന്ന് Arunachalam Muruganantham ന് മനസിലായി. മാത്രമല്ല ഇതൊരു ആരോഗ്യ പ്രശ്നം കൂടിയാന്നെന്ന് അയാൾക്ക് ബോധ്യപ്പെട്ടു .

ഈ ചിന്തയിൽ നിന്നാണ് വെറും ഒൻപതാം ക്ലാസ്കാരൻ മുരുകാനന്ദം (Arunachalam Muruganantham) തനിക്ക് എന്തു കൊണ്ട് ഇത് ഉണ്ടാക്കികൂടാ എന്ന ആലോചനയിൽ എത്തിയത് . അയാൾ കടയിൽ നിന്നും മെറ്റിരിയൽ വാങ്ങി നാപ്കിൻ ഉണ്ടാക്കി ആദ്യം ഭാര്യക്ക് കൊടുത്തു ഉപയോഗിച്ചു അഭിപ്രായം പറയാൻ പറഞ്ഞു .ആർത്തവ കാലം വരെ കാത്തു നിൽക്കാൻ അവർ പറഞ്ഞു .മാത്രമല്ല പ്രോത്സാഹനപരമായ സമീപനമായിരുന്നില്ല അവരുടേത് . ഗ്രാമത്തിലെ മറ്റ് സ്ത്രീകളെ സമീപിച്ചു . ആർത്തവം സ്വന്തം ഭർത്താവിനോട് പോലും പറയാതെ ഒളിച്ചുവെക്കുന്ന അവർ അന്യ പുരുഷനോട് ഇത്തരം കാര്യങ്ങൾ പങ്ക് വെക്കുമോ. അവർ മുരുകാനന്ദത്തിനെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്തു .

മറ്റ് മാർഗ്ഗമില്ലാതെ സ്വയം തന്നെ പരീക്ഷിക്കാൻ തീരുമാനിച്ചു . ഫുട്ബോൾ ബ്ലാഡർ കൊണ്ട് കൃത്രിമ ഗർഭപാത്രം ഉണ്ടാക്കി അതിൽ ആട്ടിൻ ചോര നിറച്ച് അത് അരയിൽ കെട്ടി . അതിൽ ദ്വാരമിട്ട് രക്തം ഇറ്റിച്ച് താഴെ താൻ ഉണ്ടാക്കിയ പാഡ് വെച്ചു . അങ്ങനെ നാപിക്നിന്റെ ഗുണമേന്മ പരിശോധിച്ചു . മുരുകാനന്ദന്റെ(Arunachalam Muruganantham) പ്രവർത്തികൾ അറിഞ്ഞ നാട്ടുകാർ അയാളെ ഭ്രാന്തൻ എന്നും ലൈംഗിക രോഗിയെന്നും വിളിച്ചു .അമ്മയ്ക്കും ഭാര്യക്കും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയായി .

വീട് മുഴുവൻ സാനിട്ടറി പാഡ്മായുള്ള പരീക്ഷണം . നിവർത്തിയില്ലാതെ അവസാനം

ഭാര്യയും അമ്മയും ഉപേക്ഷിച്ച് പോയി . കുറച്ച് കഴിഞ്ഞപ്പോൾ ഗ്രാമത്തിൽ നിന്ന് തന്നെ നാട്ടുകാർ പുറത്താക്കി . ഇത്തരം പ്രതിസന്ധികളൊന്നും ലക്ഷ്യത്തിൽ നിന്നും (Arunachalam Muruganantham) മുരുകാനന്ദത്തെ പിന്തിരിപ്പിച്ചില്ല .അചഞ്ചലമായ ലക്ഷ്യ ബോധമായിരുന്നു അയാളെ നയിച്ചത് . അവസാനം കുറഞ്ഞ ചിലവിൽ സാനിട്ടറി നാപ്കിൻ(sanitary pad-making) ഉണ്ടാക്കുന്നതിൽ അയാൾ വിജയിച്ചു . അതിനായി ചെറിയ മിഷ്യനും കണ്ടുപിടിച്ചു .2016 ൽ പത്മശ്രി നൽകി രാജ്യം ആദരിച്ചു. ഇന്ന് ലോക പ്രസക്തനാണ് അദ്ദേഹം. ഉപേക്ഷിച്ചു പോയ ഭാര്യയും അമ്മയും പിന്നെ തിരിച്ചു വന്നു. അദ്ദേഹം നിർമ്മിച്ച പാഡ് മിഷ്യനാണ് ഇന്ത്യയിൽ മിക്ക ഇടങ്ങളിലും ഉപയോഗിക്കുന്നത്.

2014-ൽ ‘ടൈം’ മാഗസിൻ പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ മുരുകാനന്ദം ഇടം നേടി.

​​വലിയ കമ്പനികൾ ഉപയോഗിച്ചിരുന്ന ഇറക്കുമതി ചെയ്ത യന്ത്രങ്ങൾക്ക് 3.5 കോടി രൂപയോളം (35 മില്യൺ) വിലയുണ്ടായിരുന്ന സ്ഥാനത്ത്, അദ്ദേഹം നിർമ്മിച്ച ലളിതമായ പാഡ് യന്ത്രത്തിന് ഏകദേശം ₹75,000 രൂപ മാത്രമാണ് ചെലവ്.

​മുരുകാനന്ദം സ്ഥാപിച്ച ജയശ്രീ ഇൻഡസ്ട്രീസ് (Jayashree Industries) എന്ന സ്ഥാപനം ഈ കുറഞ്ഞ ചിലവിലുള്ള യന്ത്രങ്ങൾ ഗ്രാമീണ വനിതാ സ്വയംസഹായ സംഘങ്ങൾക്കും (Self-Help Groups) ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾക്കും നേരിട്ട് വിൽക്കുന്നു. ഇത് ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് തൊഴിൽ നൽകാനും ശുചിത്വമുള്ള നാപ്കിനുകൾ പ്രാദേശികമായി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനും സഹായിച്ചു.

​വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾ അദ്ദേഹത്തിൻ്റെ ഈ കണ്ടുപിടിത്തം വലിയ തുകയ്ക്ക് വാങ്ങാൻ ശ്രമിച്ചെങ്കിലും, കൂടുതൽ സ്ത്രീകളിലേക്ക് കുറഞ്ഞ ചിലവിൽ ശുചിത്വം എത്തിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ഇന്നും മനുഷ്യ രാശിക്ക് വലിയ പ്രചോദനമായി അദ്ദേഹം

നില കൊള്ളുന്നു.

Leave a Comment

Your email address will not be published. Required fields are marked *