Malayalam latest News Focus വാർത്ത: കോൺഗ്രസിനുള്ളിലെ “രണ്ട് പ്രത്യയശാസ്ത്ര പ്രവണതകൾ” എന്ന വിഷയത്തിൽ വന്ന X പോസ്റ്റ് ശശി തരൂർ പങ്കുവെച്ചു. തരൂർ-രാഹുൽ വ്യത്യാസം പാർട്ടിക്കുള്ളിലെ രണ്ട് ആശയധാരകളെ പ്രതിഫലിപ്പിക്കുന്നതാണെന്നും അവയെ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നുമാണ് പോസ്റ്റിലെ നിരീക്ഷണം. ഇതിനിടെ, രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ ശശി തരൂർ പങ്കെടുത്തില്ലെന്നതും പാർട്ടിക്കുള്ളിൽ ചർച്ചയായി.
