Top News
Regina Cassandra smiling during a public event

റെജീന കസാൻഡ്ര: മുസ്ലീം കുടുംബത്തിൽ ജനിച്ചിട്ടും ക്രിസ്ത്യൻ പേര് സ്വീകരിച്ചത് എന്തുകൊണ്ട്?

തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഗ്ലാമറസ് നടി റജീന കാസാണ്ട്രയെ പൊതുവേ ക്രിസ്ത്യാനിയായി തന്നെയാണ് പലരും കരുതാറ്. എന്നാൽ, താൻ ജനിച്ചത് ഒരു മുസ്ലിം കുടുംബത്തിലാണെന്ന് നടി തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ക്രിസ്ത്യൻ പേര് സ്വീകരിച്ചതിന് പിന്നിലെ കാരണവും റജീന തുറന്നുപറഞ്ഞു.


റജീനയുടെ പിതാവ് മുസ്ലിം മതവിശ്വാസിയാണെന്നും മാതാവ് ക്രിസ്ത്യാനിയാണെന്നും നടി വ്യക്തമാക്കി. മാതാപിതാക്കളുടെ വിവാഹമോചനത്തിന് ശേഷം താൻ മാതാവിനൊപ്പമാണ് താമസിച്ചതെന്നും പിന്നീട് ബാപ്തിസം സ്വീകരിച്ചതിനാലാണ് ക്രിസ്ത്യൻ പേര് തുടർന്നുപയോഗിച്ചതെന്നും റജീന പറഞ്ഞു.

REGINA CASSANDRA WAS BORN MUSLIM? ACTRESS REVEALS WHY SHE CHOSE A CHRISTIAN NAME


മതപരമായ പശ്ചാത്തലത്തിൽ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും എല്ലാ മതങ്ങളെയും തുല്യമായി കാണുന്നവളാണ് താനെന്ന് നടി വ്യക്തമാക്കി. വിശ്വാസത്തെക്കുറിച്ച് തനിക്ക് സ്വതന്ത്രമായ ചിന്തകളുണ്ടെന്നും മതം മനുഷ്യനെ വിഭജിക്കാനല്ല, മനസിനെ സമാധാനത്തിലേക്കാണ് നയിക്കേണ്ടതെന്നും റജീന അഭിപ്രായപ്പെട്ടു. മനശ്ശാസ്ത്രത്തിൽ ബിരുദമുള്ള റജീന, മാനസികാരോഗ്യ വിഷയങ്ങളിൽ തുറന്നുപറയുന്ന അപൂർവ താരങ്ങളിൽ ഒരാളുമാണ്.


സിനിമകളോടൊപ്പം ആരോഗ്യത്തെയും മാനസിക സമാധാനത്തെയും റജീന ഏറെ പ്രാധാന്യത്തോടെ കാണുന്നു. സമ്മർദ്ദവും വിഷാദവും സംബന്ധിച്ച ബോധവൽക്കരണം അനിവാര്യമാണെന്ന് നടി പല അവസരങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.


സോഷ്യൽ മീഡിയയിൽ സജീവമായ റജീനയുടെ സിനിമാ അവസരങ്ങൾ അടുത്തിടെ കുറവായെങ്കിലും, തമിഴ് സിനിമകളിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, ‘അന്യാസ് ട്യൂട്ടോറിയൽ’, ‘ഫർസി’ പോലുള്ള വെബ് സീരീസുകളിലും റജീന ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

English Version

Regina Cassandra Reveals Her Real Religious Background
Born Into a Muslim Household
Everyone knows Regina Cassandra as a Christian. However, she recently revealed that she was actually born into a Muslim family. This unexpected detail has surprised many of her fans and followers.
Why She Uses a Christian Name
Regina is a well‑known actress in Telugu, Tamil, and Kannada films. Although people assume she is Christian because of her name, she clarified that her father is Muslim and her mother is Christian.
After her parents divorced, she lived with her mother and was later baptized. Therefore, she continued using her Christian name, which eventually became her public identity.
Her Views on Faith and Equality
Even though she comes from a mixed‑religion background, Regina respects all religions. Moreover, she believes that faith should unite people rather than divide them.
She also holds a degree in Psychology, which influences her open‑minded and balanced approach to spirituality.
Focus on Mental Health Awareness
Apart from her film career, Regina gives great importance to health and mental peace. In fact, she is one of the few actresses who openly discusses mental health issues.
She frequently emphasizes the need for awareness about stress, anxiety, and depression, encouraging people to seek help when needed.
Current Career and Social Media Presence
Regina remains active on social media. However, her film opportunities have reduced in recent years.
Currently, she is focusing more on Tamil films. Additionally, she has appeared in web series like Anya’s Tutorial and Farzi, gaining appreciation for her performances

Leave a Comment

Your email address will not be published. Required fields are marked *